Local

തെരുവോരത്ത് കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കി പൊതുപ്രവര്‍ത്തകര്‍

തെരുവോരത്ത് കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കി രണ്ട് പൊതുപ്രവര്‍ത്തകര്‍ മാത്യകയാവുന്നു, കുന്നമംഗലം അങ്ങാടിയിലും, ‘പരിസരങ്ങളിലും, മര്‍ക്കസ് ബസ്സ്‌റ്റോപ്പിലും മറ്റുമായി ആരുമില്ലാതെ കഴിഞ്ഞിരുന്നവര്‍ക്കാണ് പ്രദേശത്തെ സജീവ പൊതുപ്രവര്‍ത്തകരും ചുമട്ടുതൊഴിലാളിയും ഐ. എന്‍, ടി യു സി ഭാരവാഹിയുമായ ബൈജു തീക്കുന്നുമ്മലും, കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരന്‍ സുഗേഷും ഭക്ഷണമെത്തിക്കുന്നത.് കുന്ദമംഗലത്തെ ഗ്രാമ പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍ നിന്നുമാണ് ഭക്ഷണം എത്തിച്ചു നല്‍കുന്നത്, ഹോട്ടലുകളെയും മറ്റും മാത്രം ആശ്രയിച്ച് തെരുവില്‍ കഴിയുന്ന പലരും ഈ സമയത്ത് പട്ടിണിയിലാണന്ന് മനസ്സിലാക്കിയാണ് ഇത്തരം പ്രവര്‍ത്തനത്തിനിറങ്ങിയതെന്ന് ഇവര്‍ പറയുന്നു, ഏതാനും ദിവസം മുമ്പ് കുന്ദമംഗലത്തു കൂടി നടന്നിരുന്ന ആരുമില്ലാതിരുന്ന ഡോക്റ്റര്‍ കൂടിയായ ഒരാള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും, ഇദ്ദേഹത്തെ ഇപ്പോള്‍ ചികില്‍സാര്‍ത്ഥം ഒരിടത്തേക്ക് മാറ്റിയിരിക്കുകയാണന്നും, ചികില്‍സക്ക് തന്നെ നല്ല പണം ആവിശ്യമാണന്നും, ബൈജു പറയുന്നു, ചെറിയ പ്രശ്‌നങ്ങളും മറ്റുമുള്ള വരാണ് ഇവരില്‍ പലരുമെന്നും ബന്ധപ്പെട്ടവര്‍ ഇത്തരക്കാരെ കണ്ടത്തി ആവിശ്യമായത് ചെയ്യണമെന്നുമാണ് ഇവര്‍ പറയുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!