National

കിതപ്പില്ല,കുതിച്ച് കയറി പ്രിയങ്ക ഗാന്ധി; വയനാട് ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രിയങ്ക ഗാന്ധി ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് മുന്നിൽ

ഫലം എന്താകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമേതും ഇല്ലാത്ത തിരഞ്ഞെടുപ്പാണ് ഇക്കുറി വയനാട്ടില്‍ നടന്നത്. രാഹുല്‍ ഗാന്ധി വിട്ടൊഴിഞ്ഞ മണ്ഡലത്തില്‍ സഹോദരി പ്രിയങ്ക ഗാന്ധി എത്തിയപ്പോള്‍ ഭൂരിപക്ഷം എത്ര എന്നത് മാത്രമാണ് അറിയാനുളളത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നിരിക്കുകയാണ്.104413 നിലവിലെ ലീഡ് നില. ഇടത് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ പ്രിയങ്കയുടെ പ്രധാന എതിരാളി. 2019ലേതിനേക്കാള്‍ കുറഞ്ഞ പോളിംഗ് ആണ് ഇത്തവണ വയനാട്ടിലുണ്ടായത്. 73.57 ശതമാനത്തില്‍ നിന്നും പോളിംഗ് 64.72 ശതമാനമായി കുറഞ്ഞു. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം പ്രിയങ്കയ്ക്ക് മറികടക്കാന്‍ സാധിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!