Trending

കെ.സി. വേണുഗോപാലിനെതിരെയുള്ള സൈബർ ആക്രമണം; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടന്ന ആസൂത്രിത സൈബർ ആക്രമണത്തിൽ ഒടുവിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതി നൽകി രണ്ട് മാസം പിന്നിട്ടശേഷമാണ് പൊലീസ് അന്വേഷണത്തിലേക്ക് കടക്കുന്നത്.

കെ.സി. വേണുഗോപാലിനെതിരെ നിരന്തരം അധിക്ഷേപങ്ങൾ പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങൾ സഹിതം പരാതിക്കാരൻ തെളിവുകൾ കൈമാറിയിട്ടും പ്രാഥമിക ഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വീണ്ടും പരാതി സമർപ്പിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇതിന്റെ ഭാഗമായി പരാതിക്കാരനായ ജോൺസൺ എബ്രഹാമിന്റെ മൊഴി രേഖപ്പെടുത്തുകയും, കേസിന്റെ അന്വേഷണ ചുമതല സൈബർ സെൽ ഐജിയെ ഏൽപ്പിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!