തിരുവനന്തപുരം: മണ്ണന്തല മരുതൂരില്‍ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വിജയന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മരുതൂര്‍ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. രണ്ട് പേരായിരുന്നു ഓട്ടോയില്‍ ഉണ്ടായിരുന്നത്. ഇതില്‍ വാഹനം ഓടിച്ചിരുന്ന ആളെ ഇന്നലെത്തന്നെ കണ്ടെത്തിയിരുന്നു.
ഓട്ടോയിലുണ്ടായിരുന്ന മരുതൂര്‍ സ്വദേശി വിജയനെ കാണാതാവുകയായിരുന്നു. അപകടസമയം തോട്ടില്‍ ഒഴുക്ക് കൂടുതലായിരുന്നു. വിജയനായി അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

