കുന്ദമംഗലം: ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പരിവാര്‍ സംഘടനയുടെ നേതൃത്വത്തില്‍ കുന്ദമംഗലം മെഡിമാളിലെ മൈന്റ് കെയര്‍ സെന്ററുമായി സഹകരിച്ച് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. ഭിന്നശേഷിക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും ചികില്‍സ ഇളവ് ലഭിക്കുന്നതിനായി ഒരുക്കിയ മൈന്റ് കെയര്‍, പരിവാര്‍ ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. പരിവാര്‍ ദേശീയ എക്‌സികുടീവ് അംഗം കെ. കോയട്ടി അധ്യക്ഷത വഹിച്ചു. പരിവാര്‍ ജില്ല സെക്രട്ടറി കെ.പി അനിരുദ്ധന്‍, പഞ്ചായത്തംഗം പി. കൗലത്ത്. മൈന്‍ഡ് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ വി. പി അനില്‍കുമാര്‍, റോജിന്‍, ഡോക്ടര്‍ എന്‍. സഫ്‌ന , അന്‍വര്‍ സാദിഖ്, റാബിയ, ഷീന മാവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭിന്നശേഷിക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു

