തൃശൂര്‍: ഒല്ലൂരില്‍ അമ്മയും മകനും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍. മേല്‍പ്പാലത്തിന് സമീപത്തെ വീടിനുള്ളിലാണ് കാട്ടികുളം അജയ് ഭാര്യ മിനി (56), മകന്‍ ജെയ്തു എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ച 5 മണിയോടെ ഭര്‍ത്താവ് അജയനാണ് മിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അയല്‍ക്കാരെ അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളില്‍ മകന്‍ ജെയ്തു മരിച്ച് കിടക്കുന്നത് കണ്ടത്. വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.

