ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി കുന്ദമംഗലം കോടതി പരിസരത്ത് സാന്റോസ് കുന്ദമംഗലം സ്ഥാപിച്ച കൈ കഴുകല്‍ പദ്ധതി കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് നിസാം ഉദ്ഘാടനം ചെയ്തു. സാന്റോസ് സെക്രട്ടറി അസ്‌ലം, ജോയിന്റെ സെക്രട്ടറി സജീവന്‍, ക്ലബ് മെമ്പര്‍മാരായ പുതുക്കിടി ബാവ, ലുക്ക്മാന്‍, മജീദ് കാരന്തൂര്‍, കാദര്‍,അരിയില്‍ സബീര്‍, പാലക്കല്‍ റിയാസ് റഹ്മാന്‍, അനീഷ് ബാവുട്ടന്‍, ട്രഷറര്‍ ഹാരിഷ് വി.കെ പോലീസ് ഓഫീസര്‍മാര്‍, കോടതി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊറോണാ വൈറസിനെ വ്യാപനം തടയുക എന്നുള്ള ഉദ്ദേശത്തോടുകൂടി സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുള്ള Break The Chain പരിപാടിയില്‍ SAFEENA ELECTRICALS ഉം പങ്ക്‌ചേരുന്നു. അതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും ഞങ്ങളുടെ കസ്റ്റമേര്‍സിനും കൈ കഴുകുവാന്‍ ഉള്ള സംവിധാനം ഒരുക്കുന്നു. അതിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് 20- 03- 20 രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍ (23) *ബാബുമോന്‍ നിര്‍വ്വഹിക്കുന്നു.
ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ ജൗഹര്‍, അഷറഫ് സിറ്റി ഫാന്‍സി, കെ പി അബ്ദുല്‍ നാസര്‍, ഷമീര്‍ എന്നിവര്‍ സംസാരിച്ചു.

