പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖർഗെയുടെ പ്രസ്താവനയില്‍ രൂക്ഷ വിമർശവുമായി അമിത് ഷാ രംഗത്ത്. അനാവശ്യമായി പ്രധാനമന്ത്രിയെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. മോദിയെ കോൺഗ്രസുകാർക്ക് എത്ര ഭയവും വെറുപ്പും ആണെന്നതിന് തെളിവാണിത്. മോദിയും താനും ഖർഗെയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു .2047 ൽ വികസിത ഭാരതം കാണാൻ ഖർഗെക്കു കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ ഇന്നലെ ഖർഗെയ്ക്ക് രക്ത സമ്മർദ വ്യതിയാനം കാരണം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു, അതിനിടെയാണ് മോദിയെ താഴെ ഇറക്കാതെ മരിക്കില്ല എന്ന് ഖർഗെ പറഞ്ഞത്.
നരേന്ദ്രമോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖർഗെ;2047 ൽ വികസിത ഭാരതം കാണാൻ ഖർഗെക്കു കഴിയട്ടെയെന്ന് അമിത് ഷാ

