National

നരേന്ദ്രമോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖർഗെ;2047 ൽ വികസിത ഭാരതം കാണാൻ ഖർഗെക്കു കഴിയട്ടെയെന്ന് അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖർഗെയുടെ പ്രസ്താവനയില്‍ രൂക്ഷ വിമർശവുമായി അമിത് ഷാ രംഗത്ത്. അനാവശ്യമായി പ്രധാനമന്ത്രിയെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. മോദിയെ കോൺഗ്രസുകാർക്ക് എത്ര ഭയവും വെറുപ്പും ആണെന്നതിന് തെളിവാണിത്. മോദിയും താനും ഖർഗെയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു .2047 ൽ വികസിത ഭാരതം കാണാൻ ഖർഗെക്കു കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ ഇന്നലെ ഖർഗെയ്ക്ക് രക്ത സമ്മർദ വ്യതിയാനം കാരണം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു, അതിനിടെയാണ് മോദിയെ താഴെ ഇറക്കാതെ മരിക്കില്ല എന്ന് ഖർഗെ പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!