Kerala kerala

കൊച്ചിയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍

കൊച്ചി: എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്. മൃതദേഹത്തില്‍ മുറിവുകളുണ്ട്. മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മൃതദേഹത്തിലെ മുറിവുകളില്‍ നിന്ന് മരണം കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് നടുറോഡില്‍ യുവാവ് മരിച്ചു കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇന്നലെ രാത്രി നടന്ന ഏതെങ്കിലും തരത്തിലുള്ള അടിപിടിയുടേയോ മറ്റോ തുടര്‍ച്ചയായാണോ മരണം സംഭവിച്ചത് എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!