കേരളത്തിനായി പുതിയ അഭിഭാഷകസംഘത്തെ നിയോഗിച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്റ്റംബർ ഒന്നിന് നേരിട്ടെത്തി പരിശോധന നടത്തും. സുപ്രീം കോടതി നിർദേശിച്ചതുപോലെ ഡാമിന്റെ സമ്പൂർണ സുരക്ഷാ പരിശോധന നടത്തണമെന്നാണ് കേരളത്തിന്റെ ശക്തമായ ആവശ്യം.
പരിശോധനയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി കേസ് നടത്തിപ്പിനായി കേരളം പുതിയ അഭിഭാഷകസംഘത്തെയും ഔദ്യോഗികമായി നിയോഗിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുമെന്നും സൂചനയുണ്ട്.

