Kerala kerala

ശ്രുതിയെ ചേര്‍ത്ത് പിടിക്കാന്‍ ഇനി ജെന്‍സണ്‍ ഇല്ല; സംസ്‌കാരം ഇന്ന്

വയനാട് വെള്ളാരംകുന്നില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ജെന്‍സന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം അമ്പലവയല്‍ ആണ്ടൂരിലെ വീട്ടിലും ഓഡിറ്റോറിയത്തിലും പൊതുദര്‍ശനമുണ്ടാകും. ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക.
ഇന്നലെ 8.55 ഓടെയാണ് ജന്‍സന്റെ മരണം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെ ശ്രുതിക്ക് ജന്‍സനെ കാണാന്‍ അവസരമൊരുക്കിയിരുന്നു.

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി, പ്രതിശ്രുത വരന്‍ ജെന്‍സന്റെ തണലില്‍ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. വാഹനാപകടത്തിന്റെ രൂപത്തില്‍ ജെന്‍സനേയും മരണം കവരുമ്പോള്‍ ശ്രുതിയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ല. സന്തോഷങ്ങള്‍ക്ക് മീതെ ആദ്യം ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ ദുരന്തം വന്നുവീണപ്പോള്‍ ശ്രുതിയുടേയും ജെന്‍സന്റേയും വിവാഹം ഉറപ്പിച്ചിട്ട് ഒരുമാസമേ കഴിഞ്ഞിരുന്നുള്ളൂ. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെയാണ് ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് നഷ്ടമായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!