Kerala kerala

‘ടോപ്പ് അച്ചീവര്‍ ലിസ്റ്റിലെ ഒന്നാം സ്ഥാനം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊര്‍ജ്ജമാകും’: വ്യവസായ സൗഹൃദ റാങ്കിങ് നേട്ടത്തെ പ്രശംസിച്ച് മുഖ്യമന്ത്രി

2022ലെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത് വികസന മുന്നേറ്റത്തിന് ഊര്‍ജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 8 വര്‍ഷങ്ങള്‍ക്കിടയില്‍ വ്യാവസായിക രംഗത്ത് കേരളമുണ്ടാക്കിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് സംരംഭകര്‍ക്ക് കൈവന്നിരിക്കുന്ന ഈ ആത്മവിശ്വാസമെന്നും കൂടുതല്‍ മെച്ചപ്പെട്ട വ്യവസായികാന്തരീക്ഷവും നിക്ഷേപവുമുള്ള വികസിത സമൂഹമായി നമുക്ക് മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കേരളത്തിന്റെ വ്യാവസായിക രംഗത്ത് വലിയ കുതിപ്പുണ്ടാക്കുന്ന വാര്‍ത്തയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2022ലെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങില്‍ നാം കൈവരിച്ചിരിക്കുന്ന നേട്ടം. ഇതുപ്രകാരം ടോപ്പ് അച്ചീവര്‍ ലിസ്റ്റിലെ ഒന്നാം സ്ഥാനം കേരളം നേടിയിരിക്കുന്നു. വ്യവസായങ്ങളാരംഭിക്കാന്‍ സൗഹൃദാന്തരീക്ഷമുള്ള നാടായി നിക്ഷേപകര്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് രേഖപ്പെടുത്തിയ ലിസ്റ്റിലാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്.

ഇതേ റാങ്കിങ് പട്ടികയുടെ 2021 ലെ പതിപ്പില്‍ 28ആം സ്ഥാനത്തായിരുന്നു കേരളം. അടുത്ത വര്‍ഷം നാം പതിനഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ലിസ്റ്റ് പ്രകാരം 9 സൂചികകളില്‍ കേരളം ടോപ്പ് അച്ചീവര്‍ സ്ഥാനം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് വന്നിരിക്കുന്ന ആന്ധ്രാപ്രദേശ് 5 സൂചികകളില്‍ ടോപ്പ് അച്ചീവര്‍ സ്ഥാനം നേടി. 3 സൂചികകളില്‍ ഗുജറാത്താണ് ഒന്നാമതെത്തിയത്. സംരംഭക സമൂഹം നല്‍കുന്ന അഭിപ്രായത്തെ കൂടി പരിഗണിച്ചു രൂപപ്പെടുത്തുന്ന ലിസ്റ്റാണ് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങിന്റേത്. കഴിഞ്ഞ 8 വര്‍ഷങ്ങള്‍ക്കിടയില്‍ വ്യാവസായിക രംഗത്ത് കേരളമുണ്ടാക്കിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് സംരംഭകര്‍ക്ക് കൈവന്നിരിക്കുന്ന ഈ ആത്മവിശ്വാസം. കൂടുതല്‍ മെച്ചപ്പെട്ട വ്യവസായികാന്തരീക്ഷവും നിക്ഷേപവുമുള്ള വികസിത സമൂഹമായി നമുക്ക് മാറേണ്ടതുണ്ട്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങില്‍ നാം കൈവരിച്ചിരിക്കുന്ന നേട്ടം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊര്‍ജ്ജമാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!