Local

അറിയിപ്പുകള്‍

ഭൂമി ലേലം

താമരശ്ശേരി താലൂക്കില്‍ കൊടുവളളി വില്ലേജില്‍ പറമ്പത്തുകാവ് ദേശത്ത് റി.സ. 9/1 ല്‍പ്പെട്ട 5.62 ആര്‍ ഭൂമിയുടെ ലേലം മാര്‍ച്ച് 23 ന് രാവിലെ 11 മണിക്ക് കൊടുവളളി വില്ലേജ് ഓഫീസില്‍ നടക്കും. 


റാങ്ക് ലിസ്റ്റ് റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍ ഐ.എസ്.എം/ഐ.എം.എസ്  വകുപ്പുകളില്‍ ആയൂര്‍വേദ കോളേജുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയുര്‍വേദ) (കാറ്റഗറി നം. 241/2017) ( െേ1  എന്‍.സി.എ -എല്‍.സി/എ.ഐ) യുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതിനാല്‍  ലിസ്റ്റ് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.


റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

 കോഴിക്കോട് ജില്ലയില്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് (കാറ്റഗറി നം. 419/17) തസ്തികയിലേക്ക്  2020 ഫെബ്രുവരി 11 ന് അംഗീകരിച്ച റാങ്ക് പട്ടികയുടെ പകര്‍പ്പ്  പി.എസ്.സി പ്രസിദ്ധീകരിച്ചു. 


വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ് മാര്‍ച്ച് 24, 25 തീയതികളില്‍
കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ് മാര്‍ച്ച് 24, 25 തീയതികളില്‍ എറണാകുളം കലൂരിലുളള കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസില്‍ നടക്കും.

ബേക്കറി ഉല്‍പന്നനിര്‍മാണത്തില്‍ പരിശീലനം
കേരള സര്‍ക്കാര്‍ ഗ്രാമ വികസന വകുപ്പ് ബാലുശ്ശേരിയിലെ ഭക്ഷ്യ സംസ്‌കരണ പോഷകാഹാര കേന്ദ്രത്തില്‍ ബേക്കറി ഉല്‍പന്നനിര്‍മാണത്തില്‍  അഞ്ച് ദിവസത്തെ തൊഴില്‍ വൈദഗ്ധ്യ പരിശീലനം നല്‍കും.   മാര്‍ച്ച് നാലിന് പരിശീലനം ആരംഭിക്കും. താല്പര്യമുളളവര്‍ അന്ന് രാവിലെ 10 മണിക്ക് കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 175 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്  0496 2644038. 
പാരമ്പര്യേതര ട്രസ്റ്റി നിയമനം 
 
കൊയിലാണ്ടി  ചെറുശ്ശേരി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. അപേക്ഷ  മാര്‍ച്ച് 31 ന് വൈകീട്ട്  അഞ്ച് മണിക്കകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട്  അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0495 2374547. 
അന്തര്‍ദേശീയ വനിതാദിനം : വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗമത്സരം 
അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് നാലിന് രാവിലെ  10 മണി മുതല്‍ വെളളിമാട്കുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് ഓഡിറ്റോറിയത്തില്‍ പ്രസംഗമത്സരം നടത്തും. രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് രണ്ടിനകം പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ : 0495 2370750.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!