Kerala kerala

പേമാരിയില്‍ വ്യാപക നാശം

കോഴിക്കോട്: അതിശക്തമായ മഴയില്‍ ജില്ലയുടെ പലഭാഗത്ത് നാശനഷ്ടങ്ങള്‍. കുരിക്കത്തുരില്‍ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും ആളിപ്പറമ്പത്ത് വേലായുധന്റെ വീടിനുമുകളിലേക്ക് തേക്കും കവുങ്ങും വീണു. വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ആളപായമില്ല.

പന്തീരാങ്കാവ് വില്ലേജില്‍ പാലാഴി പാല്‍ കമ്പനി റോഡില്‍ പാണോരു തൊടി ഷമീര്‍ പി ടി എന്നയാളുടെ വീടിനു പുറകിലെ മതിലിടിഞ്ഞു. വീടിന് അപകടാവസ്ഥയിലേക്ക് ആയതിനാല്‍ അദ്ദേഹത്തെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.

പന്തീരങ്കാവ് വില്ലേജില്‍ പാലാഴി ദേശത്ത് പാല്‍ക്കമ്പനി റോഡില്‍ പാണേരു തൊടി വീട്ടില്‍ ഷമീര്‍. പി.ടി എന്നവരുടെ വീട്ടില്‍ നിന്നും തൊട്ടടുത്ത റിയാസ് എന്നവരുടെ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു. ആളപായം ഒന്നുമില്ല. രണ്ട് വീട്ടുകാരും ബന്ധു വീടുകളിലേക്ക് മാറി താമസിച്ചിട്ടുണ്ട്.

ഫറോക്ക് വില്ലേജില്‍ 13 ഡിവിഷനില്‍. ആഷിക് എന്നവരുടെ വീട് മഴയില്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വീട് വാസ യോഗ്യമാക്കുന്നത് വരെ വാടകക്ക് താമസക്കാരായ ദീപു, പ്രായമായ അമ്മ എന്നിവരെ അടുത്തുള്ള അംഗന്‍വാടിയില്‍ മാറ്റി താമസിപ്പിച്ചു.

വിരിപ്പില്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറിയതിനാല്‍ വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു.
മോഹനന്‍ പുല്ല്പറമ്പില്‍ അറപുഴ എന്ന ആളിന്റെ വീടിന്റെ സമീപം ഉള്ള കിണര്‍ ഇടിഞ്ഞ് താണതായി സിറ്റി പോലീസ് സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു. തലക്കുളത്തൂര്‍ വില്ലേജില്‍ തൈവളപ്പില്‍ നഫീസയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്ന നിലയില്‍.

മാവൂര്‍ വില്ലേജില്‍ കച്ചേരിക്കുന്ന് സാംസ്‌കാരിക നിലയത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.

തദേശസ്വയംഭരണ വകുപ്പില്‍ കണ്‍ട്രോള്‍ റൂം നമ്പര്‍ 0471-2317214. മഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചില്‍, വെള്ളക്കെട്ടുകള്‍, മറ്റ് പ്രശ്‌നങ്ങള്‍, പെട്ടെന്നുണ്ടാവുന്ന പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!