Kerala

ശക്തമായ മഴ ; കോഴിക്കോട് ജില്ലയിൽ പലയിടങ്ങളിൽ നാശ നഷ്ട്ടങ്ങൾ

▪️തിങ്കളാഴ്ചത്തെ (ജൂലൈ 15) ശക്തമായ മഴയില്‍ കുന്നുമ്മല്‍ വില്ലേജിൽ അനോറമ്മല്‍ പ്രേംജിത് എന്നയാളുടെ വീടിനു മുകളില്‍ മരം വീണ് ഭാ ഗികമായ നഷ്ടം സംഭവിച്ചു▪️കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത മരണം (എബിന്‍ സണ്ണി) മുട്ടിനു താഴെ മാത്രം വെള്ളമുള്ള കാനയില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുള്ളത് എന്നതിനാല്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്തത്▪️ചെങ്ങോട്ടുകാവ് എടക്കുളം നാരായണന്‍ മുതുവാട്ട് എന്ന ആളുടെ വീടിന് മുകളില്‍ തെങ്ങു കടപുഴകി വീണ് വീടിനു നാശനഷ്ടം സംഭവിച്ചു▪️കൊഴുക്കല്ലൂർ വില്ലേജിൽ പിലാത്തോട്ടത്തില്‍ കുഞ്ഞിരാമന്‍ എന്നയാളുടെ വീടിന് ഭാഗികമായ നാശം സംഭവിച്ചു▪️കാവിലുംപാറ വില്ലേജിലെ കലയത്തിനാല്‍ ശാന്ത എന്നവരും മകനും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം മുറ്റത്തെപ്ലാവിലുള്ള സൗഭാഗ്യ കുടുംബശ്രീ വക കെട്ടിടത്തിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്.▪️കൊഴുക്കല്ലൂർ വില്ലേജിൽ വിളയാട്ടൂര്‍ കണാരന്‍ നെല്ലിക്കുന്നുമ്മല്‍ എന്നയാളുടെ വീടിന് ഭാഗികമായ നാശം സംഭവിച്ചു▪️പയ്യോളി വില്ലേജില്‍ കീഴൂർ രാഘവന്‍ ചെറിയെരിക്കണ്ടി എന്നയാളുടെ വീടിനു മേല്‍ മരം വീണ് വീടിനു ഭാഗികമായ കേടുപറ്റി▪️കോട്ടൂര്‍ വില്ലേജില്‍ ബാലഗോപാലകുറുപ്പ് എന്നയാളുടെ വീടിനു മേലെ കവുങ്ങ് വീണ് നാഷനഷ്ടം ഉണ്ടായി.▪️ഒഞ്ചിയം വില്ലേജ് കണ്ണൂക്കര, മടക്കര പാണ്ടികശാല വളപ്പില്‍ സതീശന്‍-റീത്ത ദമ്പതിമാര്‍ താമസിക്കുന്ന വീട് ഇന്ന് രാവിലെ ഭാഗികമായി തകര്‍ന്നു▪️നീലേശ്വരം വില്ലേജില്‍ ചോത്താല അനുപമ എന്നവരുടെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന സംരക്ഷണഭിത്തി ഇടിയുകയും അവരുടെ വിടിന്റെ അടിത്തറയ്ക്ക് ഭീഷണിയാവുകയും ചെയ്തിട്ടുണ്ട്. വീട്ടുകാരോട് ബന്ധുവീട്ടിലേക്ക് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നൽകി ▪️പെരുവയല്‍ വില്ലേജില്‍ കൊടശ്ശേരി താഴത്ത് മലാപറമ്പത്ത് അരവിന്ദന്‍ എന്നയാളുടെ വീട് ഞായറാഴ്ച രാത്രിയിലെ ശക്തമായ മഴയില്‍ ഭാഗികമായി തകര്‍ന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!