Kerala kerala

കെ എസ് യു അവകാശപത്രിക മാര്‍ച്ച് അക്രമാസക്തം; പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍

തിരുവനന്തപുരം: നിയമസഭയിലേക്ക് കെ.എസ്.യു നടത്തിയ അവകാശപത്രിക മാര്‍ച്ച് അക്രമാസക്തം. മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. ശക്തമായ ജലപീരങ്കിയില്‍ ഒരു കെ.എസ്.യു പ്രവര്‍ത്തകന് കാലില്‍ പരിക്കേറ്റു. സംഘര്‍ഷത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പരിക്കുണ്ട്.

തുടര്‍ന്ന് നടത്തിയ ലാത്തിച്ചാര്‍ജില്‍ എല്ലാ പ്രവര്‍ത്തകരെയും പൊലീസ് അടിച്ചോടിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ ആദര്‍ശിനും സംഭവത്തില്‍ പരിക്കേറ്റു.

പ്ലസ് വണ്‍ സീറ്റെണ്ണം വര്‍ദ്ധിപ്പിക്കുക, ഇ-ഗ്രാന്‍ഡ് വിതരണം കൃത്യമാക്കുക, സ്‌കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിക്കുക, ബസ് കണ്‍സഷനില്‍ കൃത്യമായ ഇടപെടല്‍ നടത്തുക , നാലുവര്‍ഷ ഡിഗ്രി മുന്നൊരുക്കം ഇല്ലാതെ നടപ്പിലാക്കിയതിന്റെ പിഴവുകള്‍ പരിഹരിക്കുക, സര്‍ക്കാര്‍ കോളേജുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അവകാശപത്രിക മാര്‍ച്ച്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!