Kerala

മരണപ്പെട്ടത് മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവര്‍; ദുരന്തം ആ നന്മമരങ്ങളെയും കൊണ്ടുപോയി

തമിഴ്‌നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരായ ഡ്രൈവര്‍ ടി.ഡി. ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവര്‍ യാത്രക്കിടെ അപസ്മാരം വന്ന പെണ്‍കുട്ടിയെ ഹോസ്പിറ്റലിലെത്തിച്ച് രാവിലെ വരെ കൂട്ടുനിന്നതിന് മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവര്‍.

അന്നത്തെ കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ടോമിന്‍ തച്ചങ്കരിയുടെ കൈയില്‍ നിന്ന് അഭിനന്ദന കത്ത് ഏറ്റുവാങ്ങിയവര്‍ കൂടിയാണ ഗിരീഷും ബൈജുവും.

2018 ജൂണിലാണ് സംഭവം. യാത്രക്കിടെ ് തൃശ്ശൂരില്‍ നിന്ന് കയറിയ കവിത വാര്യര്‍ എന്ന യാത്രക്കാരിക്ക് അപസ്മാരം വരുകയും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് പണം മുന്‍കൂറായി കെട്ടിവെക്കണമായിരുന്നു. ഇരുവരും മേല്‍ഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങി പണം കെട്ടിവെച്ചു. രോഗിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ കൂടെ ഒരാള്‍ നില്‍ക്കണമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബൈജുവാണ് ബന്ധുക്കളെത്തും വരെ കവിതക്ക് കൂട്ടുനിന്നത്. ബസിലെ മറ്റു യാത്രക്കാരുമായി ഗിരീഷ് ബാഗ്ലൂരേക്ക് പുറപ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് കവിതയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തുന്നതും ഡിസ്ചാര്‍ജ് വാങ്ങുന്നതും.

സഹപ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയപ്പെട്ടവരെയാണ് അപ്രതീക്ഷിതമായി വിധി കൊണ്ടുപോയത്. ഈ വിഷമത്തിലാണ് തൊഴിലാളികളും സുഹൃത്തുക്കളും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!