News

മതില്‍കെട്ടി മറയ്ക്കുന്ന നീതി; ഇന്ന് ലോക സാമൂഹിക നീതി ദിനം

ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും തുല്യ നീതി ഉറപ്പുവരുത്താനായി ഐക്യ രാഷ്ട്രസഭ ഇന്ന് ലോക സാമൂഹിക നീതി ദിനമായി ആചരിക്കുന്നു. ലോകത്തെ എല്ലാ ജനങ്ങള്‍ക്കും തുല്യ നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തില്‍ ഈ ദിനം ആചരിക്കുമ്പോള്‍ അത് എത്രത്തോളം യാഥാര്‍ത്ഥ്യമാവുന്നുണ്ട് എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് 24 ന് അഹമ്മദാബാദില്‍ എത്തുന്ന സമയത്ത് അവിടുത്തെ പട്ടിണിപ്പാവങ്ങള്‍ താമസിക്കുന്ന ചേരി മറച്ചുവെക്കാന്‍ ഏഴടി ഉയരത്തില്‍ മതില്‍ പണിയുന്ന വാര്‍ത്ത ഏറെ ലജ്ജയോടും പുച്ഛത്തോടുമാണ് നമ്മള്‍ നോക്കിക്കണ്ടത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതാണ്.
സാമൂഹിക നീതി ഇന്ത്യയില്‍ നടപ്പിലാവുന്നുണ്ടോ?. അടുത്ത കാലത്തായി നമ്മള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഒന്നും സാമൂഹിക നീതി എന്ന വാക്കുപോലുമില്ല. മതം, അമ്പലം, പള്ളി, പശു, പ്രതിമ എന്നീ കാര്യങ്ങള്‍ മാത്രം ചര്‍ച്ചചെയ്യുന്ന നിലവിലെ സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കാന്‍ ഈ ഒരു മതില്‍ പണിയുന്ന വാര്‍ത്ത വേണ്ടിവന്നു.

പട്ടിണിപാവങ്ങളെ കാഴ്ചയില്‍ നിന്ന് മറച്ചുവെക്കുക എന്നല്ലാതെ അവിടെ ഉയരുന്നത് അവര്‍ക്ക് താമസിക്കാനുള്ള വീടോ ഒരു നേരത്തെ ഭക്ഷണമോ അല്ല. സ്വാതന്ത്യം ലഭിച്ച് ഇത്ര വര്‍ഷമായിട്ടും ഇന്ത്യയില്‍ മറച്ചാലും മായാത്ത എത്രയോ ചേരിപ്രദേശങ്ങള്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ ട്രംപ് ഇന്ത്യയിലെ അവസ്ഥ കണ്ടാല്‍ ഒട്ടും നെറ്റിചുളിക്കേണ്ടതില്ല. കാരണം അമേരിക്കയിലും ഇതേപോലെ ദയനീയമായ സ്ഥലങ്ങളുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനായി പണിയെടുക്കുന്നവര്‍.അമേരിക്കയിലെ ലാസ് വേഗാസി്ല്‍ കാസിനോകളില്‍ വലിച്ചും കുടിച്ചും ചൂതുകളിച്ചും ഒരു വിഭാഗം പണം ധൂര്‍ത്തടിച്ച് കഴിയുമ്പോള്‍ മറ്റൊരു വിഭാഗം ജീവിക്കാനായി കഷ്ടപ്പെട്ട് ഒരു നേരത്തെ ഭക്ഷണം കഴിച്ച് തെരുവില്‍ കഴിയുന്നു. ഒരു വിഭാഗം ആഡംബര ജീവിതം നയിക്കുമ്പോള്‍ മറ്റൊരു വിഭാഗം മുഴുപട്ടിണിയില്‍ കഴിയുന്നു.

അമേരിക്കയിലെ കോളനി

അഹമ്മദാബാദില്‍ മോദിയും ട്രംപും റോഡ് ഷോകള്‍ നടത്തി ധൂര്‍ത്തടിക്കുന്ന പണം മാത്രം മതിയാവും അവിടെ മതില്‍ കെട്ടി മറച്ച 800 ഓളം പേര്‍ക്ക് നിലവാരമുള്ള ജീവിത സൗകര്യം ഒരുക്കുവാന്‍. മതില്‍കെട്ടി നീതി നിഷേധിക്കുകയല്ല, നീതി നല്‍കുകയാണ് വേണ്ടതെന്ന് ഈ ദിനം ഓര്‍മപ്പെടുത്തേണ്ടിയിരിക്കുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!