കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് 15 ചുണ്ടപ്പുറം കിണറിലകപ്പെട്ട യുവതിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. കാവുപുതിയോട്ടില് പ്രജീഷിന്റെ ഭാര്യ രമ്യ (30) ആണ് അടുത്ത വീട്ടിലെ കിണറ്റിലകപ്പെട്ടത്. നരിക്കുനിയില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ റോബി വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമന സേനയാണ് രമ്യയെ പുറത്തെടുത്തത്. ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ എ. നിപിന്‍ദാസ് കിണറിലിറങ്ങിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗ്രേഡ് അസിസ്റ്റന്ര് സ്റ്റേഷന് ഓഫീസര്‍ എം സി മനോജ്, ഫയര്‍ & റെസ്ക്യൂ ഓഫീസര്‍മാരായ ബി.കെ അനൂപ്, എ.വിജീഷ്, കെ പി സത്യന് ഹോം ഗാര്‍ഡുമാരായ പി.കെ സോമന്, കെ.പി രാജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി