കോഴിക്കോട് ജില്ലയിലെ പടനിലം ആരാമ്പ്രം കാരക്കാട്ട്കുഴിയില് മുഹമ്മദ് എന്ന ബാവ(51) എന്ന വ്യക്തിയെ ദുരൂഹ സാഹചര്യത്തില്‍ കാണാനില്ല. കുറച്ച് നാള് മുമ്പ് ദമാമില്‍വെച്ച് ഇയാളുടെ റൂമില്‍ മോഷണം നടന്ന് വലിയ തുക നഷ്ടപ്പെട്ടിരുന്നു. പല ആളുകളില്‍നിന്നും വാങ്ങിയ പണം ഇയാളുടെ കയ്യില്‍നിന്നും നഷ്ടപ്പെടുകയായിരുന്നു, ഇതിന് ശേഷം ഒരു പ്രാവശ്യം ഇയാള്‍ നാട്ടില്‍ വന്നു പോയിരുന്നു. അന്ന് പണം നഷ്ടപ്പെട്ട വിഷമത്തില്‍ നാട് വിടുകയാണെന്ന് സുഹൃത്ത്ക്കളോടെ സൂചന നല്‍കിയിരുന്നു.
2019 ജൂലൈയില്‍ ഇയാള്‍ ഡെല്‍ഹിയില്‍ എത്തിയതായി വിവരമുണ്ട്. പിന്നീട് പല പ്രദേശങ്ങളില്‍ നിന്നായി ഒന്നു രണ്ട് തവണ വീട്ടിലേക്ക് വിളിച്ചെങ്കിലും അതിന് ശേഷം വിവരമൊന്നുമില്ല. പലരുടെയും ലാന്റ്ലൈന് ഫോണില്‍ നിന്നായിരുന്നു വിളിച്ചിരുന്നത്.
ഇയാള്‍ വലിയ സാമ്പത്തിക ബാധ്യത വന്നത് താങ്ങാന്‍ കഴിയാതെയാണ് ഇയാള്‍ നാടുവിട്ടത്. എന്നാല്‍ നഷ്ടപ്പെട്ട തുക ബന്ധപ്പെട്ടവര്‍ക്ക് തിരികെ നല്കാന് വീട്ടുകാരും ബന്ധുക്കളും തയ്യാറാണ്. ഇയാള്‍ വീടില് തിരിച്ചെത്തുക മാത്രമാണ് വീട്ടുകാരുടെ ആഗ്രഹം. ഭാര്യയും കുട്ടികളും മാതാവും പിതാവും ഇദ്ദേഹം ജീവനോടെ തിരിച്ചെത്തുവാനുള്ള പ്രാര്‍ത്ഥനയിലാണ്.

