Kerala kerala

മകള്‍ക്ക് നേരെ ലൈംഗികാതിക്രമം; 59കാരന്റെ മുഖത്തടിച്ച് അമ്മ; സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: അടൂരില്‍ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 59കാരന്റെ മുഖത്തടിച്ച് അമ്മ. അടൂര്‍ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്കാണ് അടിയേറ്റത്. അടിയില്‍ രാധാകൃഷ്ണന്റെ മൂക്കിന്റെ പാലം പൊട്ടി. രക്തമൊലിപ്പിച്ച് ഇയാള്‍ യുവതിയുമായി വഴക്കുണ്ടാക്കാനും ചെന്നുവെന്നാണ് വിവരം.

പത്തനംതിട്ട നെല്ലിമുകള്‍ ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ ബസില്‍ വച്ചാണ് 17കാരിയോട് രാധാകൃഷ്ണ പിള്ള മോശമായി പെരുമാറിയത്. തുടര്‍ന്ന് ജംഗ്ഷനില്‍ ബസിറങ്ങിയ കുട്ടി മാതാവിനെ വിവരമറിയിച്ചു. പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയ മാതാവ് തൊട്ടടുത്ത കടയില്‍ നിന്നിരുന്ന രാധാകൃഷ്ണനെ ചോദ്യം ചെയ്തു. എന്നാല്‍ ഇവര്‍ക്ക് നേരെയും മോശമായി പെരുമാറുകയായിരുന്നു ഇയാള്‍. ഇത് തടയുന്നതിനിടെ യുവതി ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഏനാത്ത് പൊലീസ് വയോധികനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!