കോഴിക്കോട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് നടന് രമേശ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനെയില്ലെന്നും തന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം പ്രവര്‍ത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിനൊപ്പമുണ്ടാവുമെന്നും പിഷാരടി പറയുന്നു. വടകര ലോക്സഭ മണ്ഡലത്തില്‍ നിന്നും ജയിച്ചതിനു പിന്നാലെ ഷാഫി പറമ്പില്‍ പാലക്കാട് എം.എല്‍.എ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഇതോടെയാണ് പാലക്കാട് പിഷാരടി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. കഴിഞ്ഞ മൂന്ന് തവണയും പാലക്കാട് നിന്ന് എംഎല്‍എയായ ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ലോക്സഭയിലേക്കെത്തുന്നത്.

