Kerala kerala

ഇടുക്കിയില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയില്‍

ഇടുക്കി: പൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കൊച്ചു മലയില്‍ അന്നക്കുട്ടി, മകന്‍ ലിന്‍സ് എന്നിവര്‍ താമസിക്കുന്ന വീടുകളാണ് തീവെപ്പില്‍ കത്തിയത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും, ജിന്‍സിന്റെ വീട് ഭാഗികമായും കത്തിനശിച്ചിരുന്നു. വീടുപകരണങ്ങളും കത്തി നശിച്ചു. ഇടുക്കി പൊലീസും, ഫയര്‍ ഫോഴ്സും, നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.

കഴിഞ്ഞ ദിവസം അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് മകളുടെ ഭര്‍ത്താവ് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. കുടുബ വഴക്കാണ് സംഭവത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീവെച്ച സമയത്ത് രണ്ട് വീടുകളിലും ആളുണ്ടായിരുന്നില്ല എന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!