ഇടുക്കി: ഗൂഗിള്‍ മാപ്പ് നോക്കി മൂന്നാറില്‍ നിന്ന് ആലപ്പുഴയ്ക്ക് പോയ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ഹൈദരാബാദ് സ്വദേശികളായ വിനോദസഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. തോട്ടിലേക്ക് വീണ ഉടന്‍ പുറത്തേക്ക് ചാടി യാത്രക്കാര്‍ രക്ഷപ്പെട്ടു. ആര്‍ക്കും പരുക്കില്ല. കാര്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. കുറുപ്പന്തറയില്‍ വച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.
ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചു; മൂന്നാറില്‍ നിന്ന് ആലപ്പുഴയ്ക്ക് പോയ കാര്‍ തോട്ടിലേക്ക് മറിഞ്ഞു

