Local

കുട്ടികള്‍ക്ക് ഒത്തു ചേരാന്‍ അവസരം ഒരുക്കണം: പി.വല്‍സല

കുന്ദമംഗലം: കുട്ടികള്‍ക്ക് പരസ്പരം ഒത്തുചേരാനും ചുറ്റുപാടും മനസ്സിലാക്കാനും രക്ഷിതാക്കള്‍ അവസരം ഒരുക്കണമെന്ന് സാഹിത്യകാരി പി.വല്‍സല പറഞ്ഞു.
സദയം ചാരിറ്റബിള്‍ ട്രസ്റ്റ് കുട്ടികളുടെ സംസ്ഥാനതല വേദിയായ ബാലസദയത്തിന്റെയും ബാലചിത്രരചനാ മല്‍സരത്തിന്റെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഒറ്റപ്പെടല്‍ കുട്ടികളുടെ മാനസിക വൈകല്യത്തിന് കാരണമാകും. കൂട്ടായ്മകളാണ് പരിഹാരം – പി. വത്സല പറഞ്ഞു.ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ.രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രവീന്ദ്രന്‍ കുന്ദമംഗലം, എം.പ്രമീളാ നായര്‍, സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണ്ണൂര്‍ അവാര്‍ഡ് ജേതാവ് സുനില്‍ മുതുവന, സര്‍വ്വദമനന്‍ കുന്ദമംഗലം,
സദയം വയനാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ശശിധരന്‍, ഉദയകുമാര്‍, വി.പി.സുരേഷ് കുമാര്‍, എന്‍.ദിനേശന്‍, എം.ജനാര്‍ദ്ദനന്‍, എസ്.സുനില്‍ എന്നിവര്‍ സംസാരിച്ചു.
കുട്ടികളുടെ സമഗ്ര നൈപുണ്യ, സര്‍ഗ്ഗാത്മക വികസനം ലക്ഷ്യമിട്ടുള്ളതാണ് ബാലസദയം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!