കുന്ദമംഗലം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 80ല്‍ അധികം വിദ്യാര്‍ത്ഥികളെ കുന്ദമംഗലം പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹ് ലിയ ഉദ്ഘാടനം ചെയ്തു. ഏത് തൊഴിലിനും അതിന്റതായപ്രാധാന്യം ഉണ്ടെന്നും കുട്ടികളുടെ അഭിരുചി രക്ഷിതാക്കള്‍ മനസിലാക്കിമാത്രമേ അവരുടെഭാവി പഠനത്തെ കുറിച്ചു തീരുമാനം എടുക്കേണ്ടത് എന്നും സമൂഹത്തോ ട് പ്രതിബദ്ധതയുള്ള കുട്ടികളായിതീരട്ടെ എന്നും അവര്‍ പറഞ്ഞു.വനിതാലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട് അധ്യക്ഷത വഹിച്ചു. ഒ.ഉസ്സൈന്‍, അരിയില്‍ മൊയ്ദീന് ഹാജി, എം. ബാബുമോന്, ബ്ലോക്ക് പ്രസിഡന്റ് അരിയില്‍ അലവി, എ. കെ. ഷൌക്കത്ത്, മണ്ഡലം വനിതാലീഗ് സെക്രട്ടറി പി. കൗലത്ത്, ഷമീല്‍ രുശിഹാബ്, കെ കെ സി നൗഷാദ്, യു സി ബുഷ്റ, സമീറ അരീപ്പുറം, പഞ്ചായത്ത് വനിതാ ലീഗ് ഭാരവാഹികള്‍, മിന്നത് ആഷിഫ ശ്രീബ. സൗദ സുബൈദ.വാര്‍ഡ് ഭാരവാഹികള്‍ എന്നിവര്‍ ആശംസ അറിയിച്ചു. ഫാത്തിമ ജെസ്ലിന് സ്വാഗതവും ഷംഷാദ നന്ദിയും പറഞ്ഞു.
എസ്. എസ്. എല്‍. സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

