kerala Kerala

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്എസ്എല്‍സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും. sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്‌സൈറ്റില്‍ പരീക്ഷാഫലം അറിയാന്‍ കഴിയും. എസ്എസ്എല്‍സി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകളുടെ വിവരങ്ങള്‍ ഈ വര്‍ഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുന്‍ […]

kerala Kerala

കുന്ദമംഗലം ഹൈസ്‌കൂളില്‍ 1975 ലെ എസ് എസ് എല്‍ സി ബാച്ച് സംഗമം

കുന്ദമംഗലം ഹൈസ്‌കൂളില്‍ 1975 ല്‍ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയ വരുടെ അന്‍പതാം വാര്‍ഷിക സംഗമം കാക്കാടം പൊയിലിലെ റിസോര്‍ട്ടില്‍ സമൂചിതമായി ആഘോഷിച്ചു. സെക്രട്ടറി ഉഷാകരന്‍ സ്വാഗതം പറഞ്ഞു. മോഹന്‍ദാസ് മേലെടത്തു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്ദമംഗലം ബ്ലോക്ക് മെമ്പര്‍ ശിവദാസന്‍ പരിപാടികള്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. സദാനന്ദന്‍, സുരേന്ദ്രനാധ്, ഉണ്ണികൃഷ്ണന്‍, പ്രമീള, ഗോപാലകൃഷ്ണന്‍ എന്നിവര്‍ ആശംസ അറിയിച്ചു.സഹപാഠികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കുന്ദമംഗലം കളിയരങ്ങിന്റെ ‘വൃദ്ധ വൃക്ഷങ്ങള്‍ ‘ എന്ന നാടകം അരങ്ങേറി […]

Local

ഓര്‍മ്മചെപ്പ്; എസ്എസ്എല്‍സി 82 ബാച്ച്; എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

  • 29th July 2024
  • 0 Comments

എസ്എസ്എല്‍സി 82 ബാച്ച് ‘ഓര്‍മ്മചെപ്പ്’ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായിമ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മുക്കം റോഡ് ഐഇസിടി ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന ചടങ്ങ് പോലീസ് സൂപ്രണ്ട് ജോസി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹം കുട്ടികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. കോഴിക്കോട് നടന്ന നന്മ കലാവേദി ഗാന മത്സരത്തില്‍ ലളിത ഗാനത്തില്‍ വിജയിയായ കെ ടി സതീഷ,് മാപ്പിളപാട്ട് മത്സരത്തില്‍ വിജയിച്ച തൈക്കണ്ടി അസീസ് എന്നിവരെ ആദരിച്ചു. കലാമണ്ഡലം ബിന്ദു ഏ […]

Local

വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ ബോഡി യോഗവും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയികള്‍ക്ക് അവാര്‍ഡ് വിതരണവും നടത്തി

പന്തീര്‍പാട-മുറിയനാല്‍ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ ബോഡി യോഗവും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയികള്‍കുള്ള അവാര്‍ഡ് വിതരണവും നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് നാസര്‍ മാവൂരാന്‍ ഉദ്ഘാടനം ചെയ്തു. എന്‍പി തന്‍വീര്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് പാലക്കല്‍, പ്രസന്ന സുബൈര്‍പടനിലം, സുനില്‍ കണ്ണേറ, ശ്രീനാഥ് ഏബിള്‍ ,മുഹമ്മദ് പി , സലീം, അഷ്‌റഫ് പികെ, കബീര്‍ മുറിയനാല്‍, ഒ തൗഫീര്‍ എന്നിവര്‍ സംസാരിച്ചു.

Kerala kerala Local

സംഗമം അയല്‍ക്കൂട്ടം എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

സംഗമം അയല്‍ക്കൂട്ടങ്ങളിലെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്കുള്ള അനുമോദനവും പഠനോപകരണ വിതരണവും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ടി കെ മാധവന്‍ ഉദ്ഘാടനം ചെയ്തു. സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ഇ പി ഉമര്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫാക്ക് സംസ്ഥാന സമിതി അംഗം പി സി ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. ജെ ഐ എച്ച് കുന്ദമംഗലം ഏരിയ പ്രസിഡണ്ട് പി എം ശരീഫുദ്ധീന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം .സിബ്ഗത്തുള്ള, എം കെ സുബൈര്‍, ഇ പി […]

Kerala kerala

എസ്. എസ്. എല്‍. സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

കുന്ദമംഗലം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 80ല്‍ അധികം വിദ്യാര്‍ത്ഥികളെ കുന്ദമംഗലം പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹ് ലിയ ഉദ്ഘാടനം ചെയ്തു. ഏത് തൊഴിലിനും അതിന്റതായപ്രാധാന്യം ഉണ്ടെന്നും കുട്ടികളുടെ അഭിരുചി രക്ഷിതാക്കള്‍ മനസിലാക്കിമാത്രമേ അവരുടെഭാവി പഠനത്തെ കുറിച്ചു തീരുമാനം എടുക്കേണ്ടത് എന്നും സമൂഹത്തോ ട് പ്രതിബദ്ധതയുള്ള കുട്ടികളായിതീരട്ടെ എന്നും അവര്‍ പറഞ്ഞു.വനിതാലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട് അധ്യക്ഷത വഹിച്ചു. ഒ.ഉസ്സൈന്‍, […]

Local

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കുന്ദമംഗലം:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആറാം ബൂത്ത് കമ്മിറ്റി എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ + നേടിയ വിദ്യാര്‍ത്ഥി കളെ അനുമോദിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ+നേടിയ അവ്വാത്തൂട്ടില്‍ ദേവനന്ദ,പുതിയേടത്ത്ആര്‍ദ്ര.എ.സി.എന്നിവര്‍ക്ക് KSU ജില്ല ജനറല്‍ സെക്രട്ടറി വിഷ്ണു പൊന്നമംഗലത്ത് ഉപഹാരം നല്‍കി.സുബ്രഹ്‌മണ്യന്‍ കോണിക്കല്‍ അധൃക്ഷത വഹിച്ചു. ബുഷറ കുഴിമണ്ണില്‍, സുന്ദരന്‍ എ, ജയന്തന്‍ എ, സതൃന്‍ എ സി. സോണിയ ടീച്ചര്‍, കാര്‍ത്തൃായനി ടീച്ചര്‍, ഷീന, ബിന്ദു പുതിയേടത്ത് എന്നിവര്‍ സംസാരിച്ചു.

Kerala kerala

എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയം; അപേക്ഷ ഇന്നു മുതല്‍ നല്‍കാം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പ് ലഭ്യമാക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ നല്‍കാം. ഇന്നു മുതല്‍ 15 വരെയാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനാകുക. വെബ്‌സൈറ്റ്്:sslcexam.kerala.gov.in ഉപരിപഠന അര്‍ഹത നേടാത്ത റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സേ പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ ആറു വരെ നടത്തും. യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. ജൂണ്‍ രണ്ടാംവാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് അര്‍ഹതനേടിയവരുടെ ഗ്രേഡ് ഉള്‍പ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ […]

kerala Kerala

എസ്എസ്എല്‍സി ഫലപ്രഖ്യാപനം; 9 മുതല്‍ 15 വരെ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം, സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 6 വരെ

സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 9 മുതല്‍ 15 വരെ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതല്‍ ജൂണ്‍ 6 വരെയായിരിക്കും സേ പരീക്ഷ. ജൂണ്‍ ആദ്യവാരം മുതല്‍ സര്‍ട്ടിഫിക്കറ്റ് […]

Kerala kerala

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന്; ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍ അറിയാം

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആര്‍ ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. എസ്എസ്എല്‍സി പരീക്ഷാ ഫലം അറിയാന്‍ വിപുലമായ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പരീക്ഷ ഭവന്റെയും പിആര്‍ഡിയുടേയും ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം അറിയാം https://pareekshabhavan.kerala.gov.inwww.prd.kerala.gov.inhttps://sslcexam.kerala.gov.inwww.results.kite.kerala.gov.inഈ വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ നടത്തും.

error: Protected Content !!