Kerala kerala

ആറ് സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് നിര്‍ത്തലാക്കി റെയില്‍വേ

കണ്ണൂര്‍: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍ ഉള്‍പ്പെടെ ആറ് പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് അവസാനിപ്പിക്കുന്നുവെന്ന് റെയില്‍വെ. നടത്തിപ്പ്-സുരക്ഷ പ്രശ്നങ്ങള്‍ എന്നി ചൂണ്ടിക്കാട്ടിയാണ് സര്‍വീസ് അവസാനിപ്പിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര ട്രെയിന്‍ (06041/06042) ജൂണ്‍ എട്ടു മുതല്‍ 29 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. മേയ് 25, ജൂണ്‍ ഒന്ന് സര്‍വീസുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ പ്രത്യേക ട്രെയിന്‍ (06075/06076) റെയില്‍വെ നേരത്തേ റദ്ദാക്കിയിരുന്നു. ഒരു സര്‍വീസ് നടത്തിയ വണ്ടിയാണ് പൊടുന്നനെ നിര്‍ത്തിയത്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളില്‍) ട്രെയിന്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 20-ന് ഓടിക്കുകയും ചെയ്തു. അതേസമയം ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഒന്നു മുതല്‍ ദക്ഷിണ റെയില്‍വെയിലെ ലോക്കോപൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

മംഗളൂരു-കോയമ്പത്തൂര്‍ എക്പ്രസ് (ശനി)-06041- (ജൂണ്‍ എട്ടുമുതല്‍ 29 വരെ).

കോയമ്പത്തൂര്‍-മംഗളൂരു എക്പ്രസ് (ശനി)-06042- (ജൂണ്‍ എട്ട്- 29).

കൊച്ചുവേളി-നിസാമുദ്ദീന്‍ എക്പ്രസ് (വെള്ളി)-06071- (ജൂണ്‍ ഏഴ്-28).

നിസാമുദ്ദീന്‍-കൊച്ചുവേളി എക്പ്രസ് (തിങ്കള്‍)-06072- (ജൂണ്‍ 10-ജൂലായ് ഒന്ന്).

ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായര്‍)-06037 (ജൂണ്‍ 21-30).

വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കള്‍) 06038 (ജൂണ്‍ 22-ജൂലായ് ഒന്ന്).

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!