കോഴിക്കോട്: ദേശീയതലത്തിലെ നടന്ന ഹാക്ക് ഫെസ്റ്റ് ’24 ല്‍ മികച്ച പ്രകടനവുമായി കോഴിക്കോട് എന്‍ ഐ ടി യിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍. മുഹമ്മദ് സാദ് റഫീഖ്, ചന്ദ്രകാന്ത് വി. ബെല്ലാരി, മായങ്ക് ഗുപ്ത എന്നിവരടങ്ങുന്ന ടീം ലോഗേഴ്സ് ആണ് 745 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നാം റണ്ണേഴ്സ് അപ്പ് നേടി വിജയികളായത്. ഐഐടി-ഐഎസ്എം ധന്‍ബാദില്‍ നടന്ന എഐ ഹാക്കത്തനിലാണ് 36 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരത്തില്‍ ടീം വിജയം നേടിയത്. കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള ജോബ് സെര്‍ച്ച് ആപ്ലിക്കേഷന്‍ ആയ PlaceMeNow വികസിപ്പിച്ചെടുത്താണ് സംഘം വിജയം നേടിയത്. ഈ ആപ്പ് ഉപയോഗിച്ച് കേന്ദ്രീകൃതമായി ജോലി ഒഴിവുകള്‍ തിരയാനും, സിവി റിവ്യൂ ചെയ്യാനും കഴിയും. കൂടാതെ ആപ്ലിക്കേഷന്‍ ബില്‍ഡര്‍, റോഡ്മാപ്പ് ജനറേറ്റര്‍ എന്നിവയും ഇതില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍, റിക്രൂട്ടര്‍മാര്‍, പ്ലെയ്സ്മെന്റ് സെല്ലുകള്‍ എന്നിവരെ സഹായിക്കുന്നതിനാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഹാക്ക്ഫെസ്റ്റില്‍ തിളങ്ങി കോഴിക്കോട് എന്‍ ഐ ടി

