Kerala

സംസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട;തിരുവനന്തപുരം സ്വദേശി ഷാലിമാർ എക്സ്പ്രസ്സിനുള്ളിൽ വെച്ച് പിടിയിലായി

സംസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന യുവാവ് കൊച്ചിയിൽ പിടിയിലായി. തിരുവനന്തപുരം സ്വദേശി അനന്ത് എ നായരാണ് കൊൽക്കത്തയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി ഷാലിമാർ എക്സ്പ്രസ്സിനുള്ളിൽ വെച്ച് പിടിയിലായത്. പതിമൂന്നര കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്,ട്രെയിനുള്ളിൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് സ്ക്വാഡ് പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് പിടിച്ചെടുത്തത്. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തിരുവനന്തപുരത്ത് എത്തിച്ച് കഞ്ചാവ് ചെറിയ പൊതികളാക്കി വിതരണം ചെയ്യാനായിരുന്നു അനന്ത് എ നായരുടെ പദ്ധതിയെന്ന് ആർപിഎഫ് അറിയിച്ചു. ഇതിനിടയിലാണ് കൊച്ചിയിൽ വെച്ച് ഇയാൾ പിടിയിലാകുന്നത്.അതിനിടെ മംഗലാപുരത്തുനിന്ന് ലോറിയിൽ തിരുവനന്തപുരത്തേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ കാസർകോട് വെച്ച് എക്സൈസ് പിടികൂടി. 40 ലക്ഷം രൂപ വില മതിക്കുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സാധനം കയറ്റിവന്ന ലോറിയുടെ ഡ്രൈവർ മുഹമ്മദ് തൻവറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഉള്ളി എന്ന വ്യാജേനയായിരുന്നു പുകയില ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്. പുകയില ഉത്പന്നങ്ങള്‍ നിറച്ച ചാക്കുകള്‍ക്ക് മുകളില്‍ ഉള്ളിച്ചാക്കുകള്‍ മറച്ചാണ് ലോറിയില്‍ കൊണ്ട് വന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!