കുന്ദമംഗലം: നായര്‍കുഴി ഏരിമല ചിറക്കല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന തൈപ്പൂയ്യ മഹോത്സവം ഇന്ന് തുടങ്ങും. ശനിയാഴ്ച മഹാഗണപതിഹോമം,വൈത്തല നാരായണന് നമ്പൂതിരിയുടെ പ്രഭാഷണം, അന്നദാനം, കലാപരിപാടികള്‍ എന്നിവ നടക്കും. ഞായറാഴ്ച ഉഷപൂജ,പ്രഭാഷണം,സര്‍പ്പബലി, അന്നദാനം, മണലൂര്‍ ഗോപിനാഥിന്റെ കല്ല്യാണസൗഗന്ധികം ഓട്ടന്തുള്ളല് എന്നിവയും സമാപനദിവസമായ ഞായറാഴ്ച ശ്രീഭൂതബലി, മുല്ലപ്പള്ളി നാരായണന്‍നമ്പൂതിരിയുടെ പ്രഭാഷണം, അന്നദാനം, കാഴ്ചശീവേലി, തായമ്പക, കല്ച്ചിറഭജനസമിതിയുടെ ഭജന എന്നിവയും നടക്കും.ക്ഷേത്രം തന്ത്രി പൂന്തോട്ടത്തില്‍ പുടയൂര്‍ പാണ്ഡുരംഗന് നമ്പൂതിരിയും മേല്‍ശാന്തി പുളിയശ്ശേരി സുധീഷ് നമ്പൂതിരിയും ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഏരിമല ചിറക്കല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ്യ മഹോത്സവത്തിന് ഇന്ന് തുടക്കം

