താമരശ്ശേരിയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രദര്‍ശനം നടത്താന്‍ കൊണ്ടുവന്ന പാമ്പുകളെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. 10 മൂര്‍ഖന്‍, പെരുമ്പാമ്പ്, അണലി, നീര്‍ക്കോലി, ചേര എന്നിവയടക്കം 14 ഇഴ ജന്തുക്കളെയാണ് കസ്റ്റഡിയിലെടുത്തത്.
പ്രദര്‍ശനം നടത്തിയ മലപ്പുറം സ്വദേശി ഷെഫീഖും സഹായിയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് പാമ്പുകളെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
പിടികൂടിയ പാമ്പുകളെ ഉള്‍വനത്തില്‍ തുറന്നു വിടുമെന്ന് അധികൃതര്‍ പറഞ്ഞു.

