National

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ബി.ജെ.പി ശ്രമിക്കുന്നു; ആം ആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ശ്രമിക്കുകയാണ് ബി.ജെ.പിയെന്ന് ആം ആദ്മി പാര്‍ട്ടി. കെജ്രിവാള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചതായി മന്ത്രി അതിഷി വ്യക്തമാക്കി. വിവിധ വകുപ്പുകളില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തസ്തിക മാസങ്ങളായി ഒഴിഞ്ഞു കിടക്കുമ്പോഴും നിയമനത്തിന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അതിഷി ചൂണ്ടിക്കാട്ടി.

”ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒരു തെളിവുമില്ലാത്ത കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി. ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണത്. കുറച്ച് കാലമായി സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ പരിശോധിക്കുമ്പോള്‍, വളരെ ആസൂത്രിതമായി നടപ്പാക്കിയ ഗൂഢാലോചനയാണ് അതെന്ന് മനസിലാക്കാന്‍ സാധിക്കും.”-അതിഷി വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!