കോഴിക്കോട്: മര്‍കസ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ സൗഹൃദ സംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. കൂടുതല്‍ ജനങ്ങളിലേക്ക് മര്‍കസിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹ്യ പദ്ധതികള്‍ എത്തിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക് പ്രധാനമാണെന്ന് കാന്തപുരം പറഞ്ഞു. വിവിധ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് അറുപതോളം പേര് ചടങ്ങില്‍ സംബന്ധിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, ഡയറക്ടര്‍ ഇന്‍ ചാര്‍ജ് അക്ബര്‍ ബാദുഷ സഖാഫി, പബ്ലിക് റിലേഷന്‍സ് ജോയിന്റ് ഡയറക്ടര്‍ ഷമീം കെ.കെ, മാധ്യമ പ്രതിനിധികള്‍ സംബന്ധിച്ചു.
മര്‍കസ് മീഡിയ ഇഫ്താര്‍ സംഗമം

