Kerala

ആൾതാമസം ഇല്ലാത്ത സൈനിക ക്വാട്ടേഴ്സിൽ നിന്ന് ദുർ​ഗന്ധം;പരിശോധനയിൽ ബാഗുകളിൽ ആക്കിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലെ വാട്‌ഗുംഗേ ഏരിയയിലെ ശാസ്ഥിതല റോഡിലെ സിഐഎസ്എഫ് ക്വാർട്ടേഴ്സിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. മൂന്നു ബാ​ഗുകളിലായാണ് ശരീരാവശിഷ്ടങ്ങൾ ഉണ്ടായിരുന്നത്. ചൊവ്വാഴ്ചയാണ് സംഭവം. ആൾത്താമസമില്ലാത്ത ക്വാട്ടേഴ്സിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് പ്രദേശത്തെ യുവാക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശരീര ഭാ​ഗങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ശരീരത്തിൻ്റെ പല ഭാഗങ്ങളും ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്ത്രീക്ക് 30നും 35 വയസിനും ഇടയിൽ പ്രായമുണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ബാ​ഗുകളിലായുള്ള മൃതദേഹത്തിൽ കൈകളും കാലുകളും വയറിൻ്റെ ഭാഗവും ‌കാണുന്നില്ല. ബാ​ഗിൽ നിന്ന് ഒരു ഇഷ്ടിക കണ്ടെടുത്തിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി പുഴയിലോ കനാലിലോ എറിയാനുള്ള ശ്രമമായിരിക്കാമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ക്വാർ‍ട്ടേഴ്സിന്റെ പരിസരത്തെത്തിയ യുവാക്കളാണ് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശം പരിശോധിച്ചു നോക്കിയത്. മൂന്ന് പോളിത്തീൻ ബാ​ഗ് കണ്ടെങ്കിലും തുറന്നു നോക്കിയപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. പൊലീസ് നായയെ സ്ഥലത്തെത്തിച്ച് പരിശോധിക്കുകയാണ്. ഈ പ്രദേശം അധികം ആൾസഞ്ചാരമില്ലാത്തതാണെന്നും അതിനാലാവാം പ്രതികൾ ഈ പ്രദേശം തിരഞ്ഞെടുത്തതെന്നും പൊലീസ് പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!