കല്‍പ്പറ്റ: വയനാട് ചെന്നലോട് പന്ത് തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന്‍ മരിച്ചു. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. കളിക്കുന്നതിനിടെ പന്ത് തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
പന്ത് തൊണ്ടയില്‍ കുടുങ്ങി; രണ്ടര വയസുകാരന്‍ മരിച്ചു

