മലപ്പുറം: ഉദിരംപൊയിലില്‍ രണ്ടുവയസുകാരിയെ പിതാവ് മര്‍ദിച്ച് കൊന്നെന്ന് പരാതി. പിതാവ് മുഹമ്മദ് ഫായിസിനെതിരെ മാതാവും ബന്ധുക്കളും പരാതി നല്കി. കുഞ്ഞിന്റെ ദേഹത്ത് മര്‍ദനമേറ്റ് കരുവാളിച്ച പാടുകളുണ്ട്. കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഇന്നലെ വൈകിട്ട് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ്.
രണ്ടുവയസുകാരിയെ പിതാവ് മര്‍ദിച്ച് കൊന്നെന്ന് പരാതി; കുഞ്ഞിന്റെ ദേഹത്ത് മര്‍ദനമേറ്റ് കരുവാളിച്ച പാടുകള്‍

