Kerala kerala

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു

ഇടുക്കി: പുറ്റടി ചേറ്റുകുഴിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. ചേറ്റുകുഴി ബദനി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായ ആമിയാണ് മരിച്ചത്. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്നു ടവേരയില്‍ സഞ്ചരിച്ചവര്‍.

അച്ചക്കട കാട്ടേടത്ത് ജോസഫ് വര്‍ക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബസ്സിലേക്ക് ഇടിച്ചു കയറിയത്. വീട്ടിലേക്ക് എത്തുവാന്‍ മൂന്നു കിലോമീറ്റര്‍ മാത്രം ശേഷിക്കുകയായിരുന്നു അപകടം. ജോസഫ് വര്‍ക്കിയുടെ മകന്‍ എബിയുടെ കുട്ടിയാണ് മരിച്ച ആമി. എബിയുടെ ഭാര്യ അമലു , അമ്മ മോളി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!