Local

ഓടയില്‍ മലിനജലം കെട്ടിക്കിടന്ന് കൊതുക് വളരുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാവുന്നു

കുന്ദമംഗലം; സിന്ധു തിയേറ്ററിന് സമീപം ഓടയില്‍ മലിന ജലം നിറഞ്ഞ് കൊതുക് വളരുന്നത് സമീപ വാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. റോഡ് സൈഡിലെ ഓടയില്‍ ഒരു മാസമായി കൊതുക് ശല്യം രൂക്ഷമാണ്. ഇത് അന്വേഷിച്ച നാട്ടുകാരാണ് ഓടയില്‍ മലിന ജലം കെട്ടിക്കിടക്കുന്നത് കണ്ടത്. സമീപത്തെ കടകളില്‍ നിന്നും മറ്റും ഒഴുക്കുന്ന വെള്ളമാണ് കെട്ടിക്കിടക്കുന്നത്. മുന്‍പും സമാന പ്രശ്‌നമുണ്ടായപ്പോള്‍ നാട്ടുകാരുടെ പരാതിയില്‍ പഞ്ചായത്ത് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു.ഇത്തരത്തില്‍ കൊതുക് വളരുന്നതിനാല്‍ പകര്‍ച്ച വ്യാധികള്‍ പകരാന്‍ വലിയ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം വിഷയം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!