ആരാമ്പ്രം; വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അറിവും ചിന്തയും ഭാവനകളും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരാമ്പ്രം ഗവ: എം.യു.പി.സ്കൂളില്‍ ജനുവരി 23 ന് (വ്യാഴം) വായന ചെപ്പ് പുസ്തകോല്‍സവം സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍ അനുയോജ്യമായ പുസ്തകങ്ങള്‍ ലഭ്യമാക്കി അവരുടെ വീടുകളില്‍ ഹോം ലൈബ്രറികള്‍ സ്ഥാപിക്കാന്‍ സ്കൂള്‍ റിസോഴ്സ് ഗ്രൂപ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.മാര്‍ച്ച് 31നകം 100 ഹോം ലൈബ്രറികള്‍ സ്ഥാപിക്കും,
ഒലീവ് ബുക്സ്, എച്ച് & സി, അമാന ബുക്സ്, ഐ.പി.എച്ച്, ശാസ്ത്രസാഹിത്യ പരിഷത്, ലിവ ബുക്സ്, മാതൃഭൂമി ബുക്സ് തുടങ്ങി പ്രമുഖ പ്രസാധകരുടെ സ്റ്റാളുകള്‍ പുസ്തകോല്‍സവത്തില്‍ സജ്ജീകരിക്കും. വിദ്യാര്‍ത്ഥികള്‍ ,നാട്ടുകാര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 5 മണി വരെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാം

