National

തെലങ്കാനയിൽ ബിആർഎസ് വനിതാ എംഎൽഎ വാഹനാപകടത്തിൽ മരിച്ചു

തെലങ്കാനയിൽ ബിആർഎസ് വനിതാ എംഎൽഎ വാഹനാപകടത്തിൽ മരിച്ചു. സെക്കന്തരാബാദ് കന്‍റോൺമെന്‍റ് എംഎൽഎ ലാസ്യ നന്ദിത ആണ് മരിച്ചത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ഹൈദരാബാദ് ഔട്ടർ റിംഗ് റോഡിൽ പട്ടൻചെരുവിൽ വച്ച് കാർ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞയാഴ്ച ഒരു വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ലാസ്യ രക്ഷപ്പെട്ടത്. അന്ന് നർകെത്പള്ളിയിൽ ഉണ്ടായ അപകടത്തിൽ ലാസ്യയുടെ ഹോം ഗാർഡ് മരിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസമാണ് ലാസ്യയുടെ അച്ഛനും എംഎൽഎയുമായിരുന്ന ജി സായണ്ണ അന്തരിച്ചത്. ഇതേത്തുടർന്നാണ് ബിആർഎസ് ലാസ്യ നന്ദിതയ്ക്ക് അച്ഛന്‍റെ അതേ സീറ്റ് നൽകിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎമാരിൽ ഒരാൾ കൂടിയാണ് ലാസ്യ നന്ദിത.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!