Local

രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ; അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28ന്


തെരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടിക പുതുക്കുന്നതിന്  മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ  നേതൃത്വത്തില്‍ നടന്നു.  കരട് വോട്ടര്‍ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഫെബ്രുവരി 14 ആണ് കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച് ഹിയറിങ് അപ്‌ഡേഷന്‍ ഫെബ്രുവരി 25ന് പൂര്‍ത്തിയാക്കും. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും.
 പ്രവാസികളുടെ വോട്ടര്‍ പട്ടിക പ്രത്യേകം തയ്യാറാക്കുന്നതിനായി  ഓണ്‍ലൈന്‍ അപേക്ഷകള്‍ കമ്മീഷന്റെ  www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  കമ്മീഷന്‍ അയോഗ്യത കല്‍പിച്ചവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുകയാണെങ്കില്‍ അത്തരം പേരുകള്‍ക്ക് നേരെ പ്രത്യേക അടയാളം രേഖപ്പെടുത്തും.  അനര്‍ഹരായ വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നും അര്‍ഹരായ വോട്ടര്‍മാര്‍ ഒഴിവാക്കപെട്ടിട്ടില്ലയെന്നും ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഉറപ്പു വരുത്തണമെന്നു ജില്ലാകളക്ടര്‍ നിര്‍ദേശിച്ചു. വോട്ടെടുപ്പും വോട്ടര്‍പട്ടിക ക്രമീകരണവും സുഗമമാക്കുന്നതിന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും പിന്തുണ ആവശ്യമുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി ജനില്‍ കുമാര്‍, ജില്ലയിലെ വിവിധ  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!