പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്ണാപൂര്‍ ജില്ലയില്‍ ഭാര്യയുടെ തല അരിവാളുപയോഗിച്ച് അറുത്തെടുത്ത് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍. ഗൗതം ഗുചൈത് എന്നയാളാണ് പിടിയിലായത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യ ഫൂല്‍റാണി ഗുചൈത്തിനെ കൊലപ്പെടുത്തിയത്.
തല അറുത്തെടുത്ത ശേഷം ഭര്‍ത്താവ് അരിവാളും പിടിച്ച് വീടിന് പുറത്തിറങ്ങി. വീടിനടുത്തുള്ള ചായക്കടയിലെത്തി ഇയാള്‍ അവിടുത്തെ ബഞ്ചിലിരിക്കുകയും ഭാര്യയുടെ തല അരികില്‍ സൂക്ഷിക്കുകയും ചെയ്തു.ആളുകള്‍ സംഭവ സ്ഥലത്ത് തടിച്ചു കൂടിയതോടെ ഇയാള്‍ ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.