കുന്ദമംഗലം; മേഖല മഹല്ല് കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ജനുവരി 14 ന് വൈകീട്ട് 6.30. ന് ആനപ്പാറ ഖസര്‍ ഓഡിറ്റോറിയത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടത്തും. കണ്‍വെന്‍ഷന്‍ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. മേഖല പരിധിയിലെ മുഴുവന്‍ മഹല്ല് ഇമാമുമാര്‍, മദ്‌റസ അധ്യാപകര്‍, മഹല്ല് ഭാരവാഹികള്‍, പൊതു ജനങ്ങള്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ശ്യാം സുന്ദര്‍ ഹരിപ്പാട് വിഷയാവതരണം നടത്തും.
ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗം കാരന്തൂര്‍ മഹല്ല് പ്രസിഡന്റ് എന്‍ ബീരാന്‍ ഹാജി ഉദ്ഘാടനം ചെയ്തു.സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം അധ്യക്ഷത വഹിച്ചു. അരിയില്‍ അലവി, എം.കെ സഫീര്‍, അക്ബര്‍ബാദുഷ സഖാഫി, അഷ്‌റഫ് കാരന്തൂര്‍, റസാഖ് പൈക്കാട്ട്, എന്‍ കെ കോയ ,പി അഹമ്മദ് കുട്ടി, ഉമര്‍ നവാസ്, മുഹമ്മദ് മാസ്റ്റര്‍ കാരന്തൂര്‍, പി മുഹമ്മദ് കോയ, പ്രസംഗിച്ചു.