കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് നടത്തിയ ശുചിത്വ ബോധവത്കരണ യാത്രക്ക് പന്തീര്‍പാടം പൗര സമിതി സ്വീകരണം നല്‍കി. കുന്ദമംഗലം ഗ്രാമ പഞ്ചായത് പ്രസിഡന്റ് ലിജി പുല്കുന്നുമ്മല്‍ നേതൃത്വം നല്‍കുന്ന ശുചിത്ത ബോധവത്കരണ യാത്രക്ക് പന്തീര്‍പാടത്ത് പൗരസമിതി സ്വീകരണം നല്‍കി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ കെ സി നൗഷാദ് അധ്യക്ഷതവഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്മാരായ തിരുവലത് ചന്ദ്രന്‍, പ്രീതി, ശബ്‌ന, റഷീദ്, മെമ്പര്‍മാരായ പി കൗലത്, പി നജീബ് ശിവാനന്ദന്‍, പൗര സമിതി കണ്‍വീനര്‍ ഒ സലീം തുടങ്ങിയവര്‍ സംസാരിച്ചു. പൗര സമിതി ഭാരവാഹികള്‍ കെ പി ഗണേശന്‍, കെ എം അലിയ്യി, കെ കെ മുഹമ്മദ്, വി ടി ജയരാജ് ,കെ കെ മുസ്തഫ കോയമു, സുനില്‍കുമാര്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. കെ മധുസൂദനന്‍ സ്വാഗതവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.
ശുചിത്വ ബോധവത്കരണ യാത്രക്ക് പന്തീര്‍പാടം പൗര സമിതി സ്വീകരണം നല്‍കി

