Local

സിനിമാ തിയേറ്റര്‍ ഉടമ കെ ഒ ജോസഫ് കെട്ടിടത്തിന് മുകളില്‍ നിന്ന് കാല്‍ വഴുതി വീണു മരിച്ചു

കോഴിക്കോട്ട: പ്രമുഖ സിനിമാ തിയേറ്റര്‍ ഉടമ കെട്ടിടത്തിന് മുകളില്‍ നിന്ന് കാല്‍ വഴുതി വീണു മരിച്ചു. മുക്കം കിഴുക്കാരകാട്ട് കെ.ഒ ജോസഫ്(75) ആണ് മരിച്ചത്. ചങ്ങരംകുളത്തെ മറ്റൊരു തിയേറ്ററിലാണ് സംഭവം.

എറണാകുളത്ത് തിയേറ്റര്‍ ഉടമകളുടെ യോഗം കഴിഞ്ഞ് ചങ്ങരംകുളത്ത് എത്തിയതായിരുന്നു അദ്ദേഹം. സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ പിന്നിലേക്ക് നീങ്ങിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി തലയിടിച്ച് വീഴുകയായിരുന്നു.

ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എട്ടു സ്‌ക്രീനുകളുടെ ഉടമയാണ് ഇദ്ദേഹം. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!