National

ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളേയും ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന ദിനം

ഭുവനേശ്വര്‍: ഗ്രഹാം സ്റ്റെയ്ന്‍സിനെയും മക്കളെയും ഹിന്ദുത്വ വാദികള്‍ തീവച്ചു കൊലപ്പെടുത്തിയിട്ട് ഇന്ന് 25 വര്‍ഷം തികയുകയാണ്. മതപരിവര്‍ത്തനം ആരോപിച്ചാണ് കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന സുവിശേഷകനെ കൊലപ്പെടുത്തിയത്.

പത്ത് വയസ്സുകാരനായ ഫിലിപ്പ്, ആറ് വയസ്സുള്ള തിമോത്തി എന്നീ രണ്ട് ആണ്‍മക്കളോടൊപ്പം വാഹനത്തില്‍ കിടന്നുറങ്ങിയപ്പോഴാണ് അര്‍ധരാത്രിയില്‍ വാഹനത്തിന് തീവച്ചത്. ഒഡീഷയിലെ ക്വഞ്ചാര്‍ ജില്ലയില്‍പ്പെടുന്ന മനോഹരപൂര്‍ ഗ്രാമത്തിലെ ഈ സംഭവം രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. ഗ്രഹാമിന്റെ ഭാര്യ ഗ്ലാഡിസ്, കൊലപാതകികളോട് ക്ഷമിച്ചതായി അറിയിച്ചെങ്കിലും രാജ്യത്തിന്റെ മതേതര മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ച സംഭവംമാണിത്.

രാജ്യം നടുങ്ങിയ കൊടുംക്രൂരതയ്ക്കു നേതൃത്വം നല്‍കിയത് അന്ന് ബജറംഗ്ദള്‍ പ്രവര്‍ത്തകനായ ദാരാ സിങാണ്. പശു സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ആര്‍എസ്എസ്, ബിജെപി എന്നിവയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് കേസിലെ മുഖ്യപ്രതി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!