തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൃശൂരില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് എം.പി ടി.എന്‍ പ്രതാപന്‍. ‘നരേന്ദ്ര മോദിയെ നേരിടാന്‍ തൃശൂരിലെ യു.ഡി.എഫ് സജ്ജമാണ്. പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണ് തൃശൂരിലെ മത്സരം. മണിപ്പൂരിലെ വിശ്വാസികളുടെ വേദന മനസ്സിലാക്കി കൊടുക്കാന്‍ പറ്റിയ സ്ഥലം തൃശൂരാണ്. മണിപ്പൂരിലെ വിശ്വാസികളുടെ വേദനക്ക് ആദ്യ മറുപടി തൃശൂരിലായിരിക്കും..’ ടി.എന്‍.പ്രതാപന്‍ പറഞ്ഞു. അതേസമയം, രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും.
പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണ് തൃശൂരിലെ മത്സരം; മോദിയെ വെല്ലുവിളിച്ച് ടി.എന്‍ പ്രതാപന്‍

