Kerala News

‘എ ബിഗ് നോ ടു മോദി’; പ്രധാനമന്ത്രിക്കെതിരെ കെ എസ് യു ബാനർ

കൊച്ചിയിൽ നരേന്ദ്ര മോദിയുടെ റോഡ് ഷോ കടന്ന് പോകുന്ന വഴിയിൽ പ്രധാന മന്ത്രിക്കെതിരെ ബാനർ ഉയർത്തി. കെഎഎസ് യു. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് എ ബിഗ് നോ ടു മോദി എന്നെഴുതിയിരിക്കുന്ന ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്.

ബാനര്‍ അഴിച്ചുമാറ്റാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായില്ല. കോളേജിനകത്താണ് പോസ്റ്റര്‍ ഉയര്‍ത്തിയതെന്നും അതിന് സാധിക്കില്ലെങ്കില്‍ എന്ത് ജനാധിപത്യവും സ്വാതന്ത്ര്യവുമാണ് ഇവിടെയുള്ളതെന്നുമാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

‘ഇന്ത്യയില്‍ വലിയൊരു ജനാധിപത്യ വിരുദ്ധമായ സാഹചര്യമുണ്ട്. മണിപ്പൂരിലും ഡല്‍ഹിയിലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലും പ്രധാനമന്ത്രി മൗനം ആചരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വെറും രാഷ്ട്രീയപരമായ പരിപാടിക്ക് കേരളത്തിലേക്ക് വന്നിട്ട് അതിനെതിരെ മിണ്ടാതിരിക്കാന്‍ കെ.എസ്.യു. തയ്യാറല്ല. ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളെ നിരന്തരം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ജനാധിപത്യമായ സമൂഹത്തില്‍ ചര്‍ച്ച ചെയ്യുക, പ്രതിഷേധിക്കുക എന്നത് ആരുടെയും ഔദാര്യമല്ല. അത് ഓരോ പൗരന്റെയും അവകാശമാണ്’, കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!